പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

സപ്ലിമെന്ററി പരീക്ഷാ രജിസ്ട്രേഷൻ, സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിങ് ഫലം: ആരോഗ്യ സർവകലാശാല വാർത്തകൾ

Apr 5, 2022 at 7:32 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല മെയ് 6മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി സപ്ലെമെന്ററി പരീക്ഷയ്ക്ക് 2022 ഏപ്രിൽ 11വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഏപ്രിൽ പതിനാറുവരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ 20വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

ഒന്നാം വർഷ ബി.എസ്.സി ഒറ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ രജിസ്ട്രേഷൻ

2022 മെയ് 3മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്.സി. ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി (2010, 2014 & 2016 സ്കീം) പരീക്ഷക്ക് ഏപ്രിൽ പതിനാറുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഏപ്രിൽ പതിനെട്ടു വരേയും,
335/- രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ പത്തൊൻപതുവരേയും
ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

മൂന്നാം വർഷ ബി.എസ്.സി ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ
രജിസ്ട്രേഷൻ

2022 മെയ് പതിനൊന്നു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി (2010 ,2014 & 2016 സ്കീം) പരീക്ഷക്ക് ഏപ്രിൽ പതിനെട്ടുവരെ
ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഏപ്രിൽ ഇരുപതു വരേയും,
335/- രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ ഇരുപത്തിരണ്ടുവരേയും
ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിങ് ഫലം

2021 ഡിസംബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ മൂന്നാം
വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിങ് ഫലം
പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News