JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ചാക്ക ഗവ. ഐടിഐയിൽ സ്‌കിൽ ഹബ് ഇനിഷ്യേറ്റീവ് സ്‌കീമിൽ ടങ്സ്റ്റൺ ആർക്ക് വെൽഡിങ്, വെബ് ഡെവലപ്പർ ഷോർട്ട് ടെം കോഴ്‌സുകൾ ഏപ്രിലിൽ ആരംഭിക്കും. താല്പര്യമുള്ളവർ ഫോട്ടോ, അസൽ സർട്ടിഫിക്കറ്റ് എന്നിവയുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി മാർച്ച് 30 വൈകുന്നേരം അഞ്ചിന് മുൻപ് അപേക്ഷ സമർപ്പിക്കണം. കോഴ്‌സുകൾക്ക് ഫീസ് സൗജന്യമുണ്ട്. ടങ്സ്റ്റൺ ആർക്ക് വെൽഡിങ് പ്രവേശനത്തിന് എസ്.എസ്.എൽ.സി പാസായിരിക്കണം. വെബ് ഡെവലപ്പർ പ്രവേശനത്തിന് പ്ലസ് ടു പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 0471-2502612 എന്ന നമ്പറിൽ ബന്ധപ്പെടണം.