പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വിവിധ പരീക്ഷകളിൽ മാറ്റം, പരീക്ഷാഫലങ്ങൾ: ആരോഗ്യ സർവകലാശാല വാർത്തകൾ

Mar 24, 2022 at 6:22 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തൃശ്ശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2022 മാർച്ച് 28ന് നടത്താനിരുന്ന നാലാം വർഷ ഫാം ഡി സപ്ലിമെന്ററി തിയറി പരീക്ഷ ഏപ്രിൽ പതിനൊന്നിലേക്കും, ഒന്നാം വർഷ
ഡി പോസ്റ്റ് ബേസിക് സപ്ലിമെന്ററി തിയറി പരീക്ഷ ഏപ്രിൽ പതിമൂന്നിലേക്കും മാറ്റി ക്രമീകരിച്ചിരിക്കുന്നു. പരീക്ഷാ സമയത്തിനു
മാറ്റമില്ല.

മാർച്ച് 29ന് ആരംഭിക്കാനിരുന്ന രണ്ടാം വർഷ ഫാം ഡി സപ്ലിമെന്ററി തിയറി പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ പരീക്ഷാ
തിയതി പിന്നീട് അറിയിക്കുന്നതാണ്.

2022 മാർച്ച് 31മുതൽ ആരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 1റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷ പുനഃക്രമീകരിച്ചു.

\"\"

പരീക്ഷാഫലങ്ങൾ

കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2022 ഫെബ്രുവരിയിൽ
നടത്തിയ അവസാന വർഷ ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി
റെഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്,
ഉത്തരക്കടലാസ്സുകളുടേയും, കോർഷീറ്റിന്റേയും ഫോട്ടോകോപ്പി
എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മാർച്ച് 28നകം
അപേക്ഷിക്കേണ്ടതാണ്.

2022 ഫെബ്രുവരിയിൽ നടത്തിയ അവസാന വർഷ ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും,
കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട്
കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 മാർച്ച്
28നകം അപേക്ഷിക്കേണ്ടതാണ്.

\"\"

2022 ജനുവരിയിൽ നടത്തിയ ഒന്നാം വർഷ മാസ്റ്റർ ഓഫ് ഒപ്ലേസ്റ്റോമെട്രി ഡിഗ്രി റെഗുലർ പരീക്ഷാഫലം, രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്,ഉത്തരക്കടലാസ്സുകളുടേയും,
കോർഷീറ്റിന്റേയും ഫോട്ടോകോപ്പി
എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഏപ്രിൽ നാലിനകം
അപേക്ഷിക്കേണ്ടതാണ്.

ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീ
ടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, കോർഷീറ്റിന്റേയും ഫോട്ടോകോപ്പി
എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഏപ്രിൽ അഞ്ചിനകം
അപേക്ഷിക്കേണ്ടതാണ്.

\"\"

Follow us on

Related News