പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചു

എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ സോഷ്യല്‍ സെക്യൂരിറ്റി ഓഫീസര്‍: 93 ഒഴിവ്

Mar 18, 2022 at 11:47 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ സോഷ്യല്‍ സെക്യൂരിറ്റി ഓഫീസര്‍/മാനേജര്‍ തസ്തികയിലെ 93 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. റെഗുലര്‍ വ്യവസ്ഥയിൽ നേരിട്ടുള്ള നിയമനമാണ്. ജനറല്‍- 43, എസ്.സി.- 9, എസ്.ടി.- 8, ഒ.ബി.സി.- 24, ഇ.ഡബ്ല്യു.എസ്.- 9 എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. പ്രിലിമിനറി, മെയിന്‍ പരീക്ഷയിലൂടെയും കംപ്യൂട്ടര്‍ സ്‌കില്‍ ആന്‍ഡ് ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷ്, റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയില്‍നിന്ന് ചോദ്യങ്ങളുണ്ടാകും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 12.

\"\"

യോഗ്യത: ബിരുദവും (കൊമേഴ്‌സ്/ലോ/മാനേജ്‌മെന്റ് വിഷയങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന) കംപ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. ഒപ്പം മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

പ്രായപരിധി: 21 മുതൽ 27 വയസ്സ് വരെ. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷത്തെയും, ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷത്തെയും വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും: https://esic.nic.in

Follow us on

Related News