പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംജി സർവകലാശാല ഓൺലൈൻ എംകോം കോഴ്സ്: 31വരെ അപേക്ഷിക്കാം

Mar 15, 2022 at 4:23 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
 
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ നടത്തുന്ന   എം.കോം. – ഫിനാൻസ് ആന്റ് ടാക്‌സേഷൻ എന്ന രണ്ട് വർഷത്തെ (നാല് സെമസ്റ്ററുകൾ) ബിരുദാനന്തര – ബിരുദ കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  പൂർണ്ണമായും ഓൺലൈനായി നടത്തുന്ന കോഴ്‌സ് യു.ജി.സി. അംഗീകാരമുള്ളതാണ്.  ദേശീയതലത്തിലും അന്തർദേശീയ തലത്തിലുമുളള വിദ്യാർത്ഥികൾക്ക് പ്രായഭേദമില്ലാതെ അപേക്ഷിക്കാം.  ജോലി ചെയ്യുന്നവർക്കും റെഗുലർ പഠനം സാധിക്കാത്തവർക്കും അധികബിരുദം നേടാൻ താൽപര്യമുളളവർക്കും പഠനം സാധ്യമാകുന്ന രീതിയിലാണ് കോഴ്‌സുകൾ ക്രമീകരിച്ചിരിക്കുന്നത്.  ബി.കോം. / ബി.ബി.എ. / ബി.ബി.എം. തുടങ്ങിയ മഹാത്മാഗാന്ധി സർവ്വകലാശാല അംഗീകരിച്ച തതുല്യ കോഴ്‌സുകളിൽ 45 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. 2022 ഏപ്രിൽ 10 നകം പാസ്സാകുന്നവർക്കും അപേക്ഷിക്കാം.  ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സെമസ്റ്ററിന് 18000 രൂപയും മൊത്തമായി 72000 രൂപയും വിദേശ വിദ്യാർത്ഥികൾക്ക് സെമസ്റ്ററിന് 325 ഡോളറും മൊത്തമായി 1300 ഡോളറും ആണ് കോഴ്‌സ് ഫീസ്. 

\"\"

താൽപര്യമുള്ളവർക്ക് http://mguonline.ac എന്ന വബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾ http://mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റിൽ.

\"\"


 

Follow us on

Related News