പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ്, ആർട്ടിസാൻ: 19 ഒഴിവ്

Mar 8, 2022 at 9:15 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

ഹൈദരാബാദ്: ആണവോർജ മന്ത്രാലയത്തിന് കീഴിലുള്ള ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ്/ആർട്ടിസാൻ തസ്തികകളിലേക്കുള്ള 19 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മൈസൂരുവിലെ കസ്റ്റമർ സപ്പോർട്ട് ഡിവിഷനിലേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. എഴുത്തു പരീക്ഷയിലൂടെയും ട്രേഡ് ടെസ്റ്റിലൂടെയുമാണ് യോഗ്യരായ ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുപ്പ്. എഴുത്തു പരീക്ഷയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ട്രേഡ് പരീക്ഷയിൽ ഉൾപ്പെടുത്തും. 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

\"\"

ഒഴിവുകളും യോഗ്യതയും:

സയന്റിഫിക് അസിസ്റ്റന്റ്- 4: മാത്‍സ്/ഫിസിക്സ്/കെമിസ്ട്രി വിഷയമായി പഠിച്ച പ്ലസ്ടുവും കെമിസ്ട്രിയിൽ ബി.എസ്.സി. ബിരുദവും. അല്ലെങ്കിൽ പത്താം ക്ലാസും കെമിക്കൽ കോഴ്‌സിൽ മൂന്നു വർഷത്തെ ഡിപ്ലോമയും. അല്ലെങ്കിൽ പ്ലസ്ടുവും കെമിക്കൽ കോഴ്സിലെ രണ്ട് വർഷത്തെ ഡിപ്ലോമയും.

ജൂനിയർ ആർട്ടിസാൻ (ഇലക്ട്രിക്കൽ- 4, കെമിക്കൽ പ്ലാന്റ് ഓപ്പറേറ്റർ- 11): ഇലക്ട്രിക്കൽ ട്രേഡിലെ ഒഴിവിൽ ഇലക്ട്രിക്കൽ ട്രേഡിലെ ഐ.ടി.ഐ. യും (രണ്ട് വർഷം) രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. കെമിക്കൽ പ്ലാന്റ് ഓപ്പറേറ്ററിൽ ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ് പ്ലസ്ടു അല്ലെങ്കിൽ സയൻസ്/മാത്തമാറ്റിക്സ് വിഷയം പഠിച്ച പത്താം ക്ലാസും രണ്ടു വർഷത്തെ കെമിക്കൽ പ്ലാന്റ് ഓപ്പറേഷൻ ട്രേഡ് സർട്ടിഫിക്കറ്റും. അല്ലെങ്കിൽ തത്തുല്യം.

അപേക്ഷിക്കേണ്ട വിധം: എഴുത്തു പരീക്ഷയിൽ പങ്കെടുക്കാനായി വെബ്സൈറ്റിലെ അപേക്ഷാ ഫോം പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി \’പ്രോജെക്ട് ഓഫീസ് കം ട്രാൻസിറ്റ് അക്കൊമഡേഷൻ, ഭാഭ അറ്റോമിക് റിസർച്ച് സെന്റർ, 8ത് മെയ്ൻ റോഡ്, ഡിഫെൻസ് ലേ ഔട്ട്‌, ഇൻ ഫ്രണ്ട് ഓഫ് റീജൻസി പബ്ലിക് സ്കൂൾ, വിദ്യറാന്യപുര, ബംഗളൂരു-560097 എന്ന വിലാസത്തിൽ മാർച്ച്‌ 12 രാവിലെ 9 മണിക്ക് എത്തണം.

കൂടുതൽ വിവരങ്ങൾക്ക് : https://ecil.co.in

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...