പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

കൊച്ചിൻ ഷിപ്യാർഡിൽ 136 ഒഴിവുകൾ: ഒരു വർഷം പരിശീലനം

Mar 3, 2022 at 11:35 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

കൊച്ചി: സി.എസ്.എൽ. (കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ്) ൽ വിവിധ വിഭാഗങ്ങളിലായുള്ള 136 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗ്രാജുവേറ്റ് അപ്രന്റിസ്, ടെക്‌നീഷ്യൻ( ഡിപ്ലോമ ) അപ്രന്റിസ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഒരു വർഷത്തേക്കാണ് പരിശീലനം. ഓൺലൈൻ ആയി മാർച്ച്‌ 9 വരെ അപേക്ഷിക്കാം. മുൻപ് പരിശീലനം നേടിയവരും ഇപ്പോൾ പരിശീലനത്തിലുള്ളവരും അപേക്ഷിക്കേണ്ടതില്ല.

\"\"

പ്രായപരിധി: 23.02.2004 നോ അതിനു മുൻപോ ജനിച്ചവരായിരിക്കണം.

അപേക്ഷകർക്കു വേണ്ട യോഗ്യത:

ഗ്രാജുവേറ്റ് അപ്രന്റിസ്: ഇലക്ട്രിക്കൽ (12), മെക്കാനിക്കൽ (19), ഇലക്ട്രോണിക്സ് (6), സിവിൽ (14), കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷന്‍/കംപ്യൂട്ടർ എൻജിനീയറിങ്/ഐടി (5), സേഫ്റ്റി (4), മറൈൻ (4), നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ് (3). അതാത് വിഭാഗത്തിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത അഭികാമ്യം. സ്റ്റൈപെൻഡ് -12,000.

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്: ഇലക്ട്രിക്കൽ (15), മെക്കാനിക്കൽ (19), ഇലക്ട്രോണിക്സ് (8), ഇൻസ്ട്രുമെന്റേഷൻ (4), സിവിൽ (10), കംപ്യൂട്ടർ (5), കൊമേഴ്സ്യൽ പ്രാക്ടീസ് (8). അതാത് വിഭാഗത്തിൽ എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത അഭികാമ്യം. സ്റ്റൈപെൻഡ്-10,200രൂപ.

അപേക്ഷിക്കേണ്ട വിധം: രജിസ്റ്റർ ചെയ്യുന്നതിനായി https://portal.mhrdnats.gov.in എന്ന ലിങ്കിൽ കയറുക. ശേഷം https://cochinshipyard.in എന്ന ലിങ്കിൽ കയറി അപേക്ഷിക്കുക.

Follow us on

Related News