തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് മീറ്റിംഗ് മാര്‍ച്ച് 26-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസില്‍ ചേരും.
അധ്യാപകപരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ എം.എച്ച്.ആര്‍.ഡി. അദ്ധ്യാപക പരിശീലന കേന്ദ്രം ശാസ്ത്ര, സാമൂഹ്യശാസ്ത്ര അദ്ധ്യാപകര്‍ക്കായി \’ഇ-കണ്ടന്റ് ഡവലപ്‌മെന്റ് ആന്റ് കോഴ്‌സ് ഡിസൈന്‍\’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മാര്‍ച്ച് 23-ന് ആരംഭിക്കുന്ന ഒരാഴ്ചത്തെ പരിശീലനത്തിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http//mhrdtlc.uoc.ac.in ഫോണ്‍ 9048356933, 9447247627
കോവിഡ് പ്രത്യേക പരീക്ഷാ പട്ടിക
രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് പ്ലാന്റ് സയന്‍സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 3-നും ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2021 റഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 25-നും തുടങ്ങും.
സര്‍വകലാശാലാ പഠനവിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എം.എ. ഉറുദു ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ 25-ന് തുടങ്ങും.
ജൈവമാലിന്യം വളമാക്കി മാറ്റാന്‍
കാമ്പസില്‍ 100 ബയോ ബിന്നുകള്‍
ജൈവ മാലിന്യ സംസ്‌കരണത്തിനായി കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ 100 സംഭരണികള്‍ സ്ഥാപിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ വളമാക്കി മാറ്റി ഉപയോഗിക്കുന്നതാണ് പദ്ധതി. ലൈഫ് സയന്‍സ് പഠനവകുപ്പിന്റെ നേതൃത്വത്തില്‍ കാമ്പസിലെ ഹരിത കമ്മിറ്റിയും ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കല്‍ സമിതിയും ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ബയോ ഡൈജസ്റ്റര്‍ ബിന്നുകളുടെ ഉപയോഗ പരിശീലനവും പദ്ധതി ഉദ്ഘാടനവും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. ചടങ്ങില്‍ പഠനവകുപ്പ് മേധാവി ഡോ. ബി.എസ്. ഹരികുമാരന്‍ തമ്പി അധ്യക്ഷനായി. പാലക്കാട് ഐ.ആര്‍.ടി.സിയിലെ ടി. ലളിതന്‍ ബയോബിന്‍ ഉപയോഗിക്കുന്നത് വിശദീകരിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍. ഹരിത കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോണ്‍ ഇ. തോപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.