JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന \’കേപ്പി\’ന്റെ കീഴിലുള്ള മുട്ടത്തറ, പെരുമൺ, ആറൻമുള, പത്തനാപുരം, കിടങ്ങൂർ, പുന്നപ്ര, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എൻജിനിയറിങ് കോളേജുകളിൽ 2021-22 അദ്ധ്യായന വർഷത്തേയ്ക്കുള്ള ഇ.കെ. നായനാർ കോ-ഓപ്പറേറ്റീവ് പ്രൊഫഷണൽ എഡ്യൂക്കേഷൻ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 24നകം അതത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കണം.
പ്ലസ് ടുവിന് 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയതും കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപ കവിയാത്തതുമായ നിലവിൽ കേപ്പ് എൻജിനിയറിങ് കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിന് അർഹതയുണ്ട്. സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടേയും മക്കൾക്കായി സംവരണം ചെയ്ത സീറ്റിൽ പ്രവേശനം നേടിയവർക്ക് മാർക്കോ വരുമാനമോ പരിഗണിക്കാതെ സ്‌കോളർഷിപ്പ് നൽകും. സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും അതത് കോളേജ് പ്രിൻസിപ്പൽമാരെ സമീപിക്കണം.