കോട്ടയം: 2011 – 2016 ബാച്ച് ബി.ആർക്ക് വിദ്യാർത്ഥികളുടെ ഏഴ്, എട്ട് സെമസ്റ്റർ സപ്ലിമെൻററി പരീക്ഷയ്ക്കുള്ള അപേക്ഷ പിഴയില്ലാതെ ഫെബ്രുവരി ഏഴ് വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി എട്ടിനും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി ഒൻപതിനും സ്വീകരിക്കും.
പരീക്ഷാ ഫലങ്ങൾ
2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ. എക്കണോമിക്‌സ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ) (റെഗുലർ / സപ്ലിമെന്ററി / അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് / പ്രൈവറ്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
2021 ജൂലൈയിൽ മഹാത്മാഗാന്ധി സർവകലാശാല – സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ രണ്ടാം സെമസ്റ്റർ എൽ.എൽ.എം. (കോൺസ്റ്റിറ്റ്യൂഷണൽ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് ലോ), എൽ.എൽ.എം. (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ്) (ലോ ഫാക്കൽറ്റി – സി.എസ്.എസ്. – 2020-21 ബാച്ച് – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
2022 ജനുവരിയിൽ സ്‌കൂൾ ഓഫ് ബയോസയൻസസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ ബയോസയൻസസ് (2019 അഡ്മിഷൻ – സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
കരാർ നിയമനം
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ എൻ.എം.ആർ. സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികയിലേക്ക് മൂന്ന് വർഷത്തെ താത്കാലിക-കരാർ നിയമനത്തിനായി വോക്-ഇൻ ഇന്റർവ്യു ഫെബ്രുവരി ഒൻപതിന് രാവിലെ വൈസ് ചാൻസലറുടെ ചേംബറിൽ നടക്കും. യോഗ്യത, പ്രായം, പ്രതിഫലം, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നം. 0481 2733303.