JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥികൾ. വിദ്യാർത്ഥികൾ ടൂര്‍ പോയി വന്നശേഷം പ്രദേശം കോവിഡ് ക്ലസ്റ്റര്‍ ആയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 6 പേർക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളജ് ഒമിക്രോണ്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് നിലവിൽ 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ ജില്ലയിൽ15 പേർക്കും, തിരുവനന്തപുരത്ത് 14 പേർക്കും, കൊല്ലത്ത് 10 പേർക്കും, എറണാകുളത്ത് 8 പേർക്കും, മലപ്പുറത്ത് 4പേർക്കും , ഇടുക്കിയിൽ 3പേർക്കും, പാലക്കാട് 2പേർക്കും , പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഒന്ന് വീതവും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.