പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

11805 ബിരുദങ്ങള്‍ക്ക് അംഗീകാരം: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

Jan 17, 2022 at 6:25 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c

തേഞ്ഞിപ്പലം: അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2020 പരീക്ഷക്ക് പിഴയില്ലാതെ 21 വരെ രജിസ്റ്റര്‍ ചെയ്യാം.

11805 ബിരുദങ്ങള്‍ക്ക് അംഗീകാരം

കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ 11805 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. 381 ഡിപ്ലോമ, 6310 ഡിഗ്രി, 5030 പി.ജി., 17 എം.ഫില്‍., 67 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെയാണ് ഈ ബിരുദങ്ങള്‍. എയ്ഡഡ് കോളേജുകളിലെ വകുപ്പുമേധാവി സ്ഥാനം രണ്ടുവര്‍ഷത്തെ റൊട്ടേഷന്‍ പ്രകാരമാക്കാനുള്ള നിയമഭേദഗതിക്ക് സഭ അംഗീകാരം നല്‍കി. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.

ബി.ആര്‍ക്. ഒറ്റത്തവണ സപ്ലിമെന്ററി

2004 മുതല്‍ 2010 വരെ പ്രവേശനം നേടിയവര്‍ക്കുള്ള അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 25-ന് തുടങ്ങും. സര്‍വകലാശാലാ ടാഗോര്‍ നികെതന്‍ സെമിനാര്‍ ഹാളാണ് പരീക്ഷാ കേന്ദ്രം. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് അഞ്ചാം സെമസ്റ്റര്‍ യു.ജി. പരീക്ഷകള്‍ 27-ന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി, എട്ടാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (എച്ച്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News