പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

ഫീ കൺസഷൻ, വിദൂര വിദ്യാഭ്യാസം, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

Dec 27, 2021 at 5:16 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

കണ്ണൂര്‍: സര്‍വകാലാശാല വിദൂര വിദ്യാഭ്യാസം അഡീഷണല്‍ ഓപ്ഷന്‍ (കോ ഓപ്പറേഷന്‍ ) സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് (2021-22) അപേക്ഷ ക്ഷണിച്ചു. പിഴയില്ലാതെ ജനുവരി 10 വരെയും പിഴയോട് കൂടി ജനുവരി 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം . വിശദ വിവരങ്ങള്‍ സര്‍വകാലാശാല വെബ്‌സൈറ്റില്‍ ലഭ്യം. 0497-2715 183,184,149,185,189 നമ്പറുകളില്‍ ബന്ധപ്പെടാം.

\"\"

കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ രണ്ടാം വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് 2020-21 അധ്യയന വര്‍ഷം ട്യൂഷന്‍ ഫീസടച്ച് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥികള്‍ക്ക്, രണ്ടും മൂന്നും വര്‍ഷ ട്യൂഷന്‍ ഫീസ് ഒടുക്കി രണ്ടാം വര്‍ഷ ഏപ്രില്‍ 2021 പരീക്ഷയ്ക്ക് ടോക്കണ്‍ രജിസ്‌ട്രേഷന്‍ നല്‍കികൊണ്ട് മൂന്നാം വര്‍ഷ ബിരുദ പ്രോഗ്രാമില്‍ പഠനം തുടരാം. അര്‍ഹരായ വിദ്യാര്‍ഥികള്‍ രണ്ടും മൂന്നും വര്‍ഷ ബിരുദ പ്രോഗ്രാം ട്യൂഷന്‍ ഫീസ് ഫൈനോട് കൂടി ഒടുക്കി രണ്ടാം വര്‍ഷ ഏപ്രില്‍ 2021 പരീക്ഷയ്ക്ക് ടോക്കണ്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിന് അപേക്ഷ, ഫീസ് ഒടുക്കിയ ചലാന്‍ സഹിതം , വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ 2022 ജനുവരി 15നകം സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 04972715183 എന്ന മ്പറില്‍ ബന്ധപ്പെടുക.

പ്രൊജക്റ്റ് റിപ്പോർട്ട്

വിദൂര വിദ്യാഭ്യാസ വിഭാഗം എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥികളുടെ പ്രൊജക്റ്റ് റിപ്പോർട്ട് കണ്ണൂർ സർവകലാശാല (താവക്കര) വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 31.12.2021 നകം സമർപ്പിക്കേണ്ടതാണ് 

ഫീ കൺസഷൻ
 
മൂന്നാം സെമസ്റ്റർ പി. ജി. (ഒക്റ്റോബർ 2021) പരീക്ഷക്കുള്ള അപേക്ഷകളോടൊപ്പം (27.12.2021 നകം) പ്രിൻസിപ്പാൾമാർ സമർപ്പിക്കേണ്ട ഫീ കൺസെഷൻ റിപ്പോർട്ട് സംബന്ധിച്ച സർക്കുലർ സർവകലാശാല വെബ്സൈറ്റിൽ നോട്ടിഫിക്കേഷൻസ് വിഭാഗത്തിൽ ലഭ്യമാണ്.


പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം എ. ആന്ത്രപ്പോളജി, നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 04.01.2022 വരെ അപേക്ഷിക്കാം.
 
പുനർമൂല്യനിർണയഫലം
 
മൂന്നാം സെമസ്റ്റർ നവംബർ 2020 ബിരുദ പരീക്ഷകളുടെയും നാലാം സെമസ്റ്റർ (കോവിഡ് സ്പെഷ്യൽ) ഏപ്രിൽ 2020 ബിരുദപരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. മൂന്നാം സെമസ്റ്റർ നവംബർ 2020 ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്.  പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്. മാർക്ക് മാറ്റമുളള  പക്ഷം റെഗുലർ വിദ്യാർത്ഥികൾ ഒഴികെ മറ്റുളളവർ അവരുടെ മാർക്ക് ലിസ്റ്റും റിസൽട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും  സഹിതം മാർക്ക് ലിസ്റ്റ് പുതുക്കി ലഭിക്കുന്നതിനുളള അപേക്ഷ  ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്.

Follow us on

Related News

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

തിരുവനന്തപുരം:സ്ത്രീകളുടെ ജീവിതകഥകളെ ചരിത്രത്തിന്റെ വെളിച്ചത്തിലും സാമൂഹിക-സാംസ്കാരിക...