കോട്ടയം: സ്കൂൾ ഓഫ് ഇൻഡ്യൻ ലീഗൽ തോട്ടിന്റെ നാലാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്സ്) – 2017 അഡ്മിഷൻ റെഗുലർ / 2016 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. പിഴയില്ലാതെ ഡിസംബർ 24 വരെയും, 525 രൂപ പിഴയോടു കൂടി ഡിസംബർ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 28 നും അപേക്ഷിക്കാം.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്നോളജിയിൽ എം.ടെക്, എം.എസ് സി – (നാനോ സയൻസ് ആൻ്റ് നാനോ ടെക്നോളജി ) യുടെ പുതുതായി ആരംഭിക്കുന്ന ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. നാല് സെമസ്റ്ററുകളായി നടത്തുന്ന കോഴ്സുകളിൽ അവസാന രണ്ട് സെമസ്റ്ററുകൾ വിദേശ സർവ്വകലാശാലകളിൽ സ്റ്റൈപ്പന്റോടെ ഗവേഷണം നടത്തുന്നതിന് വരെ അവസരം ലഭിക്കുന്നതാണ്. ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയൽസ് സയൻസ്, പോളിമർ സയൻസ് അല്ലെങ്കിൽ ബി.ടെക് നാനോ സയൻസ് ആന്റ് നാനോടെക്നോളജി, കെമിക്കൽ എൻജിനീയറിംഗ് പോളിമർ ടെക്നോളജി, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ. ബയോടെക്നോളജി, സിവിൽ, മെക്കാനിക്കൽ എന്നിവയിൽ ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എ.ഐ.സി.ടി.ഇ. -യുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഈ കോഴ്സിൽ പ്രവേശനത്തിന് ഡിസംബർ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447712540.