പ്രധാന വാർത്തകൾ
പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രിപിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിLSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാംഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾഎസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾസെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി നടത്തുന്ന വിവിധ യോഗ കോഴ്സുകൾ: അപേക്ഷ 30വരെഒരുദിവസം 2 തുല്യത പരീക്ഷ: ടൈംടേബിൾ മാറ്റണമെന്ന ആവശ്യവുമായി പ്രായമായ പഠിതാക്കൾമാസ്‌റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്സ് പ്രവേശനം: അപേക്ഷ 20വരെകേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനം

പിജി ലേറ്റ് രജിസ്‌ട്രേഷന്‍, ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ: കാലിക്കറ്റ്‌ വാർത്തകൾ

Dec 15, 2021 at 5:38 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തേഞ്ഞിപ്പലം: 2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് ലേറ്റ് രജിസ്‌ട്രേഷന്‍ സൗകര്യം പ്രവേശന വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ (admission.uoc.ac.in) ലഭ്യമാണ്. എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് 395 രൂപയും ജനറല്‍ വിഭാഗത്തിന് 560 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. നിലവില്‍ അപേക്ഷിച്ചവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്‌ട്രേഷന്‍ അപേക്ഷകരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ സി.സി.എസ്.എസ്. പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 24 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും ചലാന്‍ റസീറ്റും 28-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകളില്‍ ഓരോന്നിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറുകള്‍ക്കും 1000 രൂപ വീതവുമാണ് പരീക്ഷാ ഫീസ്. പരീക്ഷ 2022 ജനുവരി ആദ്യവാരത്തില്‍ സര്‍വകലാശാലാ കാമ്പസില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകള്‍ക്കും നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എ. എക്കണോമിക്‌സ് രണ്ടാം സെമസ്റ്ററിന്റേയും എസ്.ഡി.ഇ. അവസാന വര്‍ഷത്തേയും ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലംപ്രസിദ്ധീകരിച്ചു.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ജൂണ്‍ 2021 സപ്ലിമെന്ററി പരീക്ഷയും ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 2022 ജനുവരി 5-ന് തുടങ്ങും.

പരീക്ഷാഫലം

രണ്ടാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. മാത്തമറ്റിക്‌സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.എല്‍.ആര്‍. അസിസ്റ്റന്റ് പാനല്‍ തയ്യാറാക്കുന്നു

കാലിക്കറ്റ് സര്‍വകലാശാലയില്‍ സി.എല്‍.ആര്‍. അസിസ്റ്റന്റുമാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പള്ളിക്കല്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര പഞ്ചായത്തിലുള്ള 36 വയസ് കവിയാത്ത ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. പ്രതിദിന വേതനം 1100 രൂപ, പ്രതിമാസം പരമാവധി 29700 രൂപ. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.  

കാമ്പസ് റേഡിയോ ശില്പശാല

കാലിക്കറ്റ് സര്‍വകലാശാലയുടെ കാമ്പസ് റേഡിയോ തുടങ്ങുന്നതിന്റെ ഭാഗമായി പരിശീലന ശില്പശാല നടത്തി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. റേഡിയോ കമ്മിറ്റി കണ്‍വീനറും സിന്‍ഡിക്കേറ്റംഗവുമായ ഡോ. എം. മനോഹരന്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഡോ. എന്‍. മുഹമ്മദാലി, ഡോ. നുഐമാന്‍, ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ദാമോദര്‍ പ്രസാദ് , ഡോ. ശ്രീകല മുല്ലശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. തിരുവനന്തപുരം ആകാശവാണിയിലെ പ്രോഗ്രാം എക്സിക്യുട്ടീവ് ബിജു മാത്യു, വേങ്ങര മലബാര്‍ കോളേജിലെ നമീര്‍ മഠത്തില്‍, വയനാട് \’ മാറ്റൊലി \’ കമ്യൂണിറ്റി റേഡിയോയിലെ ഫാ. ജസ്റ്റിന്‍ മാത്യു തുടങ്ങിയവര്‍ ക്ലാസെടുത്തു.

Follow us on

Related News