JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
കോട്ടയം: എംജി സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ പി.എച്ച്.ഡി. രജിസ്ട്രേഷനുള്ള പ്രവേശന പരീക്ഷ ഡിസംബർ 11, 12 തീയതികളിൽ കോട്ടയം സി.എം.എസ്. കോളേജിൽ നടക്കും. അറബിക്, ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, എജ്യൂക്കേഷൻ, മാത്തമാറ്റിക്സ്, ഫിലോസഫി, ഫിസിക്കൽ എജ്യൂക്കേഷൻ, ഫിസിക്സ്, സംസ്കൃതം, സോഷ്യൽ വർക്ക്, മാനേജ്മെന്റ് സ്റ്റഡീസ്, പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്/ പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ രജിസ്ട്രേഷനുള്ള പരീക്ഷയാണ് 11ന് നടക്കുക.
എൻവയൺമെന്റൽ സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്/ ഡെവലപ്മെന്റ് സ്റ്റഡീസ്, ഹിന്ദി, ഹിസ്റ്ററി ആന്റ് ആന്ത്രോപോളജി, ഇസ്ലാമിക് ഹിസ്റ്ററി, നിയമം, മലയാളം, മ്യൂസിക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, ടൂറിസം സ്റ്റഡീസ്, സുവോളജി, കമ്പ്യൂട്ടർ സയൻസ്, ഇന്റർഡിസിപ്ലിനറി സയൻസസ്, ബയോസയൻസസ്, ഹോം സയൻസ് വിഷയങ്ങളിൽ പിഎച്ച്.ഡി. രജിസ്ട്രേഷനുള്ള പ്രവേശന പരീക്ഷ ഡിസംബർ 12ന് നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് പരീക്ഷ സമയം. പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് ഡിസംബർ ആറിന് ഉച്ചയ്ക്ക് രണ്ട് മുതൽ ഡിസംബർ 12ന് രാവിലെ ഒൻപതുവരെ ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷയ്ക്ക് എത്തുന്നവർ കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾ http://phd.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2732947.