JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് എസ്.ബി. ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്ന ഒരു ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ജൂനിയർ റിസർച്ച് ഫോലോയുടെ താൽക്കാലിക ഒഴിവുണ്ട്. രണ്ട് വർഷത്തേക്കായിരിക്കും നിയമനം. പോളിമർ സയൻസ്/ പോളിമർ കെമിസ്ട്രി എന്നിവയിലേതെങ്കിലുമുള്ള എം.എസ് സി. ബിരുദം അല്ലെങ്കിൽ എം.ടെക് അല്ലെങ്കിൽ പോളിമർ ടെക്‌നോളജി/ നാനോ സയൻസ് എന്നിവയിലേതെങ്കിലുമുള്ള എം.എസ് ബിരുദം എന്നിവയാണ് യോഗ്യത. യോഗ്യത പരീക്ഷയിൽ 60 ശതമാനം മാർക്കുണ്ടായിരിക്കണം. കൂടാതെ സി.എസ്.ഐ.ആർ./ ജി.എ.റ്റി.ഇ. യോഗ്യതയും ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് പ്രതിമാസം 10000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. ബയാഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകർപ്പുകളും സഹിതമുള്ള അപേക്ഷ materials@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഡിസംബർ 15നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281082083.