JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് ബാച്ചിലേക്ക് (2021 അഡ്മിഷൻ) ജനറൽ വിഭാഗത്തിൽ മൂന്നും ഈഴവ, മുസ്‌ലിം, ഇ.ഡബ്ല്യു.എസ്., എച്ച്.ഒ.ബി.സി. വിഭാഗങ്ങളിൽ ഓരോ സീറ്റും ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി നവംബർ മൂന്നിന് ഉച്ചയ്ക്ക് 12ന് എഡി. എ11 സെക്ഷനിൽ നേരിട്ട് എത്തണം. ഈഴവ, മുസ്‌ലിം, ഇ.ഡബ്ല്യു.എസ്., എച്ച്.ഒ.ബി.സി. വിഭാഗങ്ങളിലുള്ള വിദ്യാർഥികൾ നിശ്ചിതസമയത്ത് ഹാജരാകാത്തപക്ഷം പ്രസ്തുത സീറ്റുകളിലേക്ക് ജനറൽ വിഭാഗം വിദ്യാർഥികളെ നവംബർ അഞ്ചിന് രാവിലെ 11ന് പരിഗണിക്കും. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9446459644.
.
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് ബാച്ചിൽ (2021 അഡ്മിഷൻ) എസ്.സി., എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി നവംബർ മൂന്നിന് വൈകീട്ട് 3.30ന് മുമ്പായി എഡി. എ11 സെക്ഷനിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 9446459644.
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്‌മെന്റ് (എം.ടി.ടി.എം.) പ്രോഗ്രാമിൽ 2021-22 അധ്യയന വർഷം എസ്.സി., എസ്.ടി., ഈഴവ വിഭാഗങ്ങളിൽ ഓരോ സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ രണ്ടിന് രാവിലെ 11ന് പഠനവകുപ്പിൽ എത്തണം. ഈഴവ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലുള്ളവരെയും എസ്.സി./ എസ്.ടി. വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ ഒ.ഇ.സി. വിഭാഗക്കാരെയും അവരുടെ അഭാവത്തിൽ എസ്.ഇ.ബി.സി. വിഭാഗക്കാരെയും അവരുടെയും അഭാവത്തിൽ ജനറൽ വിഭാഗക്കാരെയും പരിഗണിക്കും. വിശദവിവരത്തിന് ഫോൺ: 0481-2732922, 9847700527.
അപേക്ഷ തീയതി
ഒന്നാം സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം./ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.ടി.എ./ എം.എച്ച്.എം./ എം.എം.എച്ച്., എം.ടി.ടി.എം. (സി.എസ്.എസ്. – 2020 അഡ്മിഷൻ – റഗുലർ/ 2019, 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി/ 2016, 2015, 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ രണ്ടുമുതൽ അഞ്ചുവരെയും 525 രൂപ പിഴയോടെ നവംബർ ആറ്,ഏഴ് തീയതികളിലും 1050 രൂപ സൂപ്പർഫൈനോടെ നവംബർ എട്ടിനും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ college.mug.ac.in എന്ന പോർട്ടലിലെ \’പ്രിൻസിപ്പൽ പാനൽ\’ എന്ന ലിങ്കിലൂടെയും സപ്ലിമെന്ററി വിദ്യാർഥികൾ epay.mgu.ac.in എന്ന പോർട്ടലിലൂടെയും ഫീസടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപയും രണ്ടാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 7350 രൂപയും മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 10500 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. എം.എസ് സി. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 8 (പരീക്ഷ) നും എം.എ./ എം.കോം വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 9 (പരീക്ഷ)നും എം.എസ് സി./ എം.സി.ജെ. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 12 (പരീക്ഷ)നും എം.എസ്.ഡബ്ല്യു./ എം.ടി.എ. ആന്റ് എം.ടി.ടി.എം. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 22 (പരീക്ഷ)നും അപേക്ഷ സമർപ്പിക്കണം. പരീക്ഷ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ.
നാലാം സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം./ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.എച്ച്.എം./ എം.എം.എച്ച്./ എം.ടി.എ. ആന്റ് എം.ടി.ടി.എം. (സി.എസ്.എസ്. – 2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 15 മുതൽ 17 വരെയും 525 രൂപ പിഴയോടെ നവംബർ 18 മുതൽ 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 20 മുതൽ 22 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതം (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ (2015 അഡ്മിഷൻ) 5250 രൂപയും രണ്ടാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ (2014 അഡ്മിഷൻ) 7350 രൂപയും മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ (2013 അഡ്മിഷൻ) 10500 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. 2017, 2018 അഡ്മിഷൻ വിദ്യാർഥികൾ പരീക്ഷ രജിസ്‌ട്രേഷൻ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. 2017ന് മുമ്പ് അഡ്മിഷൻ നേടിയ വിദ്യാർഥികൾ സർവകലാശാല ഓഫീസിൽ അപേക്ഷ നേരിട്ട് അപേക്ഷിക്കണം. www.epay.mgu.ac.in എന്ന പോർട്ടൽ വഴി ഓൺലൈനായാണ് ഫീസടയ്‌ക്കേണ്ടത്. നവംബർ 15 മുതൽ പോർട്ടൽ തുറക്കുന്നതാണ്. 2017ന് മുമ്പുള്ള എം.എസ് സി. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 8 (പരീക്ഷ)നും എം.എ./ എം.എസ് സി. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 9 (പരീക്ഷ)നും എം.എസ്.ഡബ്ല്യു./ എം.എച്ച്.എം./ എം.എം.എച്ച്./ എം.ടി.എ. ആന്റ് എം.ടി.ടി.എം. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 22 (പരീക്ഷ)നും എം.സി.ജെ. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 12 (പരീക്ഷ)നും അപേക്ഷ സമർപ്പിക്കണം. പരീക്ഷ തീയതി പിന്നീട് അറിയിക്കും.