പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷ: ഇന്നത്തെ എംജി വാർത്തകൾ

Oct 26, 2021 at 5:25 pm

Follow us on

കോട്ടയം: രണ്ടാം സെമസ്റ്റർ എം.സി.എ (2019 – അഡ്മിഷൻ – റഗുലർ/2018, 2017 അഡ്മിഷൻ – സപ്ലിമെൻ്ററി പ്രാക്ടിക്കൽ പരീക്ഷകൾ നവമ്പർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ http://mgu.ac.in എന്ന വെബ് സൈറ്റിൽ. കൂടുതൽ വിവരങ്ങൾ പരീക്ഷാ കേന്ദ്രങ്ങളിൽ ലഭിക്കും.

പരീക്ഷഫലം

സ്കൂൾ ഓഫ് മാനേജ്മെൻ്റ് ആൻഡ് ബിസ്നസ് സ്റ്റഡീസ് 2020 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ – റീ അപ്പിയറൻസ് (മാനേജ്മെൻ്റ് സയൻസ് ഫാക്കൽറ്റി – സി.എസ്.എസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

\"\"

സ്കൂൾ ഓഫ് ലെറ്റേഴ്സ് 2021 ആഗസ്തിൽ നടത്തിയ 2019 -21 ബാച്ച് നാലാം സെമസ്റ്റർ മലയാളം (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ – ഫാക്കൽറ്റി ), എം.എ. ഇംഗ്ലീഷ് (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ – ഫാക്കൽറ്റി ) സി.എസ്.എസ്. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

2020 മാർച്ചിൽ നടത്തിയ എം.എസ് സി – ബയോടെക്നോളജി (സി.എസ്.എസ്) ഒന്നാം സെമസ്റ്റർ – സപ്ലിമെൻ്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ നവമ്പർ 10 വരെ സ്വീകരിക്കും. പുനർമൂല്യ നിർണയത്തിന് പേപ്പറൊന്നിന്ന് 370 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് പെപ്പറൊന്നിന് 160 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിലെ Students Portal എന്ന ലിങ്കിൽ ലഭിക്കും.

\"\"

2020 നവമ്പറിൽ നടത്തിയ എം.എസ് സി – ബയോടെക്നോളജി (സി.എസ്.എസ്) രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു . ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ നവമ്പർ 10 വരെ ഓൺലൈനായി സ്വീകരിക്കും. പുനർമൂല്യ നിർണയത്തിന് പേപ്പറൊന്നിന്ന് 370 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 160 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിലെ Students Portal എന്ന ലിങ്കിൽ ലഭിക്കും.

\"\"

Follow us on

Related News