പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

ഉന്നത വിദ്യാഭ്യാസരംഗത്ത് കൂടുതൽ മുതൽമുടക്കും: ധനമന്ത്രി കെ.എൻ.ബാലഗോപാൽ

Sep 29, 2021 at 4:43 pm

Follow us on

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മുന്നേറ്റത്തിനായി കൂടുതൽ മുതൽമുടക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഉന്നതവിദ്യാഭ്യാസ ശാക്തീകരണ ശില്പശാലയുടെ സമാപനസെഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ധനമന്ത്രി. നിലവിലെ ശക്തിദൗർബല്യങ്ങൾ വിലയിരുത്തി ശില്പശാലയിൽ തയ്യാറാക്കിയ നിർദ്ദേശങ്ങളിൽ സർക്കാർ തുടർ നടപടികൾ കൈക്കൊള്ളുമെന്ന് അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
സാമ്പത്തിക ഞെരുക്കത്തിനിടയിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് വേണ്ട സൗകര്യങ്ങളും ആവശ്യമായ നിയമനങ്ങളും സർക്കാർ ഒരുക്കുമെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. പുതിയ ഗവേഷണ പ്രൊജക്ടുകൾ കണ്ടെത്തി ഏറ്റെടുക്കാൻ സർവകലാശാലകളുടെ മുൻകയ്യുണ്ടാവണം. കാർഷികമേഖലയും വ്യവസായമേഖലയുമായി ബന്ധപ്പെടുന്ന തരത്തിൽ പഠന-ഗവേഷണപ്രവർത്തനങ്ങൾ വികസിക്കണം. കാർഷിക-നിർമ്മാണ മേഖലകൾക്ക് സഹായകമായ ലഘു ഉപകരണങ്ങൾ വികസിപ്പിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ സർവ്വകലാശാലകൾ ഏറ്റെടുക്കണമെന്നും ധനമന്ത്രി പറഞ്ഞു.
അടിയന്തിരമായി സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് കരടുരേഖയായി ശില്പശാലയിൽ അവതരിപ്പിച്ചതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം ഐ.എം.ജിയിൽ നടന്ന ദ്വിദിന ശില്പശാലയിലെ ചർച്ചകളിൽ ഉയർന്ന നിർദ്ദേശങ്ങൾ ഗ്രൂപ്പുകളുടെ കോർഡിനേറ്റർമാർ സമാപനസെഷനിൽ അവതരിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, മലയാള സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ എന്നിവരും സംസാരിച്ചു.

Follow us on

Related News