പ്രധാന വാർത്തകൾ
അതിതീവ്ര മഴ: ജൂലൈ 18ന് 3ജില്ലകളിൽ അവധിഇന്നും നാളെയും  അതിതീവ്ര മഴയ്ക്ക് സാധ്യത: നാളെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട്വിദ്യാർത്ഥിയുടെ മരണം: നാളെ കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദ്പ്രധാന അധ്യാപകർക്ക് എന്താണ് പണി?: വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ രൂക്ഷ വിമർശനം  ശക്തമായ മഴ: 5 ജില്ലകളിൽ നാളെ അവധികേരള എഞ്ചിനീയറിങ് പ്രവേശനം: ഓപ്ഷൻ തീയതി നീട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്: പ്രവേശനം 16,17 തീയതികളിൽKEAM 2025 റാങ്ക് ലിസ്റ്റ്: സ്റ്റേറ്റ്, സിബിഎസ്ഇ വിദ്യാർത്ഥികൾ കോടതിയിൽ നേർക്കുനേർഹയർസെക്കന്ററി അധ്യാപകരുടെ അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ: ജൂലൈ 17നകം പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണംഅയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പ്: അപേക്ഷ 28വരെ

ബി.എസ്‌.സി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി: അപേക്ഷ 30വരെ

Sep 27, 2021 at 6:08 pm

Follow us on

തൃശ്ശൂര്‍: കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശ്ശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററില്‍ ഈ അധ്യയനവര്‍ഷം തുടങ്ങുന്ന ബി.എസ്‌.സി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോഴ്സിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. പ്ലസ്ടുവിന് മാത്‍സ് ഒരു വിഷയമായി പഠിച്ച് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ജയിച്ചവര്‍ക്ക് അപേക്ഷിക്കാനാകും. സ്വാശ്രയ മേഖലയിലെ കോഴ്‌സില്‍ ചേരുന്ന എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സ്റ്റൈപ്പന്റും അര്‍ഹമായ ഫീസിളവും ലഭിക്കും.
കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള കാപ് ഐ.ഡി. ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷ നല്‍കാം. സ്വന്തമായി തയ്യാറാക്കിയ അപേക്ഷ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം കോളേജ് ഓഫീസില്‍ നേരിട്ടോ തപാലിലോ ഇ-മെയിലിലോ സമര്‍പ്പിക്കാം. വിലാസം: അസോ. കോ-ഓര്‍ഡിനേറ്റര്‍, സി.സി.എസ്.ഐ.ടി., ഡോ. ജോണ്‍ മത്തായി സെന്റര്‍, അരണാട്ടുകര പി.ഒ., തൃശ്ശൂര്‍-680618. ഇ-മെയില്‍: jmctsr@gmail.com. ഫോണ്‍: 9745644425, 9946623509, 8089099980.

\"\"

Follow us on

Related News