തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന ഹർത്താലിനെ തുടർന്ന് വിവിധ സർവകലാശാലകളുടെ പരീക്ഷകളിൽ മാറ്റം. എംജി സർവകലാശാല നാളെ (സെപ്തംബർ – 27) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. കേരള ഫിഷറീസ് സമുദപഠനസർവകലാശാല
(കുഫോസ്), ആരോഗ്യ സർവകലാശാല എന്നിവ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. സമുദ്രപഠന സർവകലാശാലാ പരീക്ഷകളുടെ പുതിയ തീയതികൾ http://kufos.ac.in വെബ് സൈറ്റിൽ ലഭ്യമാണ്. ആരോഗ്യ സർവകലാശാല പരീക്ഷയുടെ പുതിയ തിയതിപിന്നീട് അറിയിക്കും. കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളജിൽ 27ന് നടത്താൻ നിശ്ചയിച്ച ആറാം സെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി-2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ), മെയ് 2020 ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ‘2K6EE607(PR)ഇലക്ട്രിക്കൽ മെഷീൻസ് ലാബ് II\’ പ്രായോഗിക പരീക്ഷകൾ 29.09.2021 ലേക്ക് മാറ്റി. 27ന് ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷകളൊന്നും ഇല്ല. പ്ലസ് വൺ വിഭാഗത്തിലെ അടുത്ത പരീക്ഷ 28നാണ് നടക്കുന്നത്.
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാം
തിരുവനന്തപുരം:നവംബർ 14മുതൽ 17വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന കേരള സ്കൂൾ...