തിരുവനന്തപുരം: അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കായി അക്വാകൾച്ചർ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അക്വാകൾച്ചറിൽ ഡിഗ്രി അല്ലെങ്കിൽ വിഎച്ച്എസ്ഇ വിജയിച്ച 20 നും 30 നും ഇടയ്ക്ക് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും. ഫിഷറീസ് വകുപ്പിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും മറ്റ് ട്രെയിനിംഗ് സെന്ററുകളിലുമായിരിക്കും പരിശീലനം. 15 പേർക്ക് എട്ട് മാസത്തെ പരിശീലനമാണ് നൽകുന്നത്. പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റ് നൽകും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 27നകം നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ഫിഷറീസ് ജോയിന്റ് ഡയറക്ടർ, (ട്രെയിനിംഗ്) കിഴക്കേ കടുങ്ങല്ലൂർ, യു.സി. കോളജ്.പി.ഒ, ആലുവ-2 എന്ന വിലാസത്തിലോ, jdftrgaluva@gmail.com ലേക്കോ നൽകണം. അപേക്ഷാഫോം ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും.
