പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

\’നവ കേരളം: യുവ കേരളം\’ വിദ്യാർഥികളുമായി സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ

Jan 14, 2021 at 1:00 pm

Follow us on

തിരുവനന്തപുരം: വിദ്യാർഥികളുമായി സംവദിക്കാൻ പിണറായി വിജയൻ സർവകലാശാല ക്യാംപസുകളിലേക്ക്. \’നവ കേരളം: യുവ കേരളം\’ ആശയ കൂട്ടയ്മയുടെ ഭാഗമായാണ് മുഖ്യമന്ത്രി കേരളത്തിലെ സർവകലാശാലകളിലെ വിദ്യാർഥികളുമായി നേരിട്ട് സംവദിക്കാൻ എത്തുന്നത്. ഫെബ്രുവരി 6ന് കാലിക്കറ്റ് സർവകലാശാലയിലും 8ന് എം.ജി സർവകലാശാലയിലും മുഖ്യമന്ത്രി എത്തും. 260 കോളജുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്കാണ് മുഖ്യമന്ത്രിയുമായി സംവദിക്കാൻ അവസരം. ഉന്നതവിദ്യാഭ്യാസ രംഗത്തെ സർക്കാറിന്റെ നേട്ടങ്ങളെ കുറിച്ചും പുതിയ പരിഷ്കാരങ്ങളെ കുറിച്ചും ചർച്ചകൾ ഉണ്ടാവും. ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ് പരിപാടിയുടെ ചുമതല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു ആശയ കൂട്ടായ്മ സർവകലാശാലകളിൽ നടക്കുന്നത്.

\"\"

Follow us on

Related News