പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

തിരുവനന്തപുരം ഐസറിൽ പിജി പ്രവേശനം

Aug 19, 2021 at 8:42 am

Follow us on

തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം ഐസറിൽ എം.എസ്.സി പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. മാത്തമാറ്റിക്സ്,ബയോളജി,കെമിസ്ട്രി, ഫിസിക്സ് പ്രോഗ്രാമുകളിലേക്കാണ് അവസരം. ഡോക്ടറൽ പഠനത്തിന് അർഹതനിർണയിക്കുന്ന സി.എസ്.ഐ.ആർ.നെറ്റ്, യു.ജി.സിനെറ്റ്, ജെ.ജി.ഇ.ഇ.ബി.ഐ. എൽ.എസ്., ജസ്റ്റ്, എൻ.ബി.എച്ച്.എം. തുടങ്ങിയ പരീക്ഷകൾക്ക് സജ്ജരാകാൻ വിദ്യാർത്ഥികളെ സഹായകരമാകുന്നതാണ് പ്രോഗ്രാം പാഠ്യപദ്ധതി. ഇതിനുപുറമെ ഇന്റേൺഷിപ്പുകൾ, ഗവേഷണ പ്രോജക്ടുകൾ എന്നിവയും ലഭ്യമാകും.
ഓരോ വിഷയത്തിലും 20 പേർക്ക് പ്രവേശനം നൽകും.

ആവശ്യമായ യോഗ്യത

സയൻസസ്/എൻജിനിയറിങ്/മാത്തമാറ്റിക്സ്/മറ്റു പ്രസക്തമായ വിഷയത്തിൽ 60 ശതമാനം മാർക്ക്/സി.ജി.പി.എ. 6.5/5.5 നേടിയുള്ള 3/4 വർഷ ബിരുദം വേണം.

\"\"

അപേക്ഷിക്കേണ്ട വിധം

സെപ്റ്റംബർ 5വരെ അപേക്ഷ നൽകാം. ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 1000 രൂപയുടെ അപേക്ഷാഫീസ് ഓൺലൈനായി അടയ്ക്കണം. appserv.iisertvm.ac.in/msc/ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
സെപ്റ്റംബർ 11ന് നടത്തുന്ന ഓൺലൈൻ പ്രോക്ടേർഡ് സ്ക്രീനിങ് ടെസ്റ്റ് വഴിയായിരിക്കും തിരഞ്ഞെടുപ്പ്. സിലബസ് https://www.iisertvm.ac.inൽ പ്രോഗ്രാം ലിങ്കിൽ ലഭ്യമാകും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സെപ്റ്റംബർ 14നും 16നും ഇടയ്ക്ക് ഓൺലൈൻ ഇന്റർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക്  https://www.iisertvm.ac.in സന്ദർശിക്കുക.

\"\"

Follow us on

Related News