പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

കേരളത്തിലെ ഓട്ടോണമസ് ആർട്സ് ആൻഡ് സയൻസ് കോളജുകളും പ്രവേശന നടപടികളും

Aug 17, 2021 at 11:58 am

Follow us on

തിരുവനന്തപുരം: ആർട്സ് ആൻഡ് സയൻസ് വിഭാഗത്തിൽ 19ഓട്ടോണമസ് (സ്വയംഭരണ) കോളജുകളണ് കേരളത്തിൽ ഉള്ളത്. ഇതിൽ ഒന്ന് സർക്കാർ കോളജും 18എണ്ണംഎയ്ഡഡ് കോളജുകളുമാണ്.

സർവകലാശാലകൾക്ക് കീഴിലെ വിവിധ കോളജുകൾ

കാലിക്കറ്റ് സർവകലാശാല

മലപ്പുറം മമ്പാട് എം.ഇ.എസ്, കോഴിക്കോട് ഫാറൂഖ്, കോഴിക്കോട് സെയ്ന്റ് ജോസഫ്സ്. തൃശ്ശൂർ വിമല, തൃശ്ശൂർ സെയ്ന്റ് തോമസ്,ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ്സ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ്,

\"\"

കേരളസർവകലാശാല

കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളജ്, തിരുവനന്തപുരം
മാർ ഇവാനിയോസ്.

മഹാത്മാഗാന്ധി സർവകലാശാല

ഗവ.മഹാരാജാസ് എറണാകുളം, സേക്രഡ് ഹാർട്ട് തേവര, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് കളമശ്ശേരി, സെയ്ന്റ് ആൽബർട്സ് എറണാകുളം, സെയ്ന്റ് തെരേസാസ് എറണാകുളം, സി.എം.എസ്. കോട്ടയം, അസംപ്ഷൻ ചങ്ങനാശ്ശേരി, സെയ്ന്റ് ബർക്ക്മൻസ് ചങ്ങനാശ്ശേരി, മരിയൻ കുറ്റിക്കാനം, മാർ അത്തനേഷ്യസ് കോതമംഗലം.

പഞ്ചവത്സര ഇന്റർഗ്രേറ്റഡ് കോഴ്സുകൾ
(എം.എ., എം.എസ്.സി, പ്രോഗ്രാമുകൾ)

ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചറൽ സ്റ്റഡീസ് (മഹാരാജാസ്), ജിയോളജി (ഫാറൂഖ്, ക്രൈസ്റ്റ്), ബയോളജി (എം.ഇ.എസ്. മമ്പാട്, സെയ്ന്റ് ജോസഫ്സ്, മാർ അത്തനേഷ്യസ്), സൈക്കോളജി (സെയ്ന്റ് തോമസ്), ഫിസിക്സ് (മരിയൻ), കംപ്യൂട്ടർ സയൻസ് -ഡേറ്റ സയൻസ് (സേക്രഡ് ഹാർട്ട്), ഇക്കണോമിക്സ് (സെയ്ന്റ് തെരേസാസ്). ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നാലുവർഷത്തെ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. കോഴ്സും ഉണ്ട്.

\"\"

പ്രവേശനം

സർവകലാശാലകൾ നടത്തുന്ന ഏകജാലക/കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികളിൽ ഓട്ടോണമസ് കോളജുകൾ ഉണ്ടാവില്ല.
ഓരോ വർഷത്തെയും പ്രവേശനം അതത് കോളജുകൾ നേരിട്ടാണ് നടത്തുന്നത്. പ്രവേശം സംബന്ധിച്ച വിജ്ഞാപനം ഓരോ കോളജും സ്വയം പുറത്തിറക്കും. ഈ കോളജുകൾക്കായി പ്രത്യേകം പ്രോസ്പക്ടസുകളാണ് ഉണ്ടാവുക. വിജ്ഞാപനങ്ങൾ അതത് കോളജ് വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.

Follow us on

Related News