പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ നിയമനം

Aug 9, 2021 at 9:06 pm

Follow us on

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കാസർകോഡ് പരിശീലന കേന്ദ്രത്തിൽ നിലവിൽ ഒഴിവുള്ള പ്രിൻസിപ്പൽ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഓൺലൈൻ ഇന്റർവ്യൂ നടത്തും. യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളജുകൾ എന്നിവിടങ്ങളിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപകർ അല്ലെങ്കിൽ കാലാകാലങ്ങളിൽ യു.ജി.സി/എ.ഐ.സി.ടി.ഇ സംസ്ഥാന സർക്കാരുകൾ കോളജ്/യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം.

25 വയസ്സ് പൂർത്തിയായവരും 67 വയസ്സ് പൂർത്തിയാകാത്തവരുമായിരിക്കണം. യോഗ്യതയുള്ളവർ ആഗസ്റ്റ് 11ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള സമയത്തിനുള്ളിൽ ബയോഡാറ്റയും യോഗ്യതാസർട്ടിഫിക്കറ്റുകളും director.mwd@gmail.com എന്ന മെയിലിൽ അയക്കണം. നിശ്ചിത സമയത്തിനുള്ളിൽ വിവരങ്ങൾ ഇ-മെയിലിൽ നൽകുന്നവരെ  മാത്രമെ ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കൂ. ആഗസ്റ്റ് 12ന് രാവിലെ 10 മണി മുതൽ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈൻ   ഇന്റർവ്യൂ നടത്തും. രജിസ്റ്റർ ചെയ്തവർക്ക് ലിങ്ക് അയയ്ക്കും.

\"\"

Follow us on

Related News