പ്രധാന വാർത്തകൾ
JEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ല

സിവിൽ സർവീസ് പരീക്ഷാ പരിശീലനം: ലക്ഷ്യ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Aug 2, 2021 at 7:03 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം നൽകുന്നതിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിക്കായി ഇപ്പോൾ അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാല ബിരുദമാണ് യോഗ്യത. നിലവിൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്ന സമയത്ത് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. പ്രായപരിധി 01.08.2021 ൽ 20-36 വയസ്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവ്വീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന ഓൺലൈൻ പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പിനായി വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

\"\"

2021-22 വർഷത്തിൽ 30 പേർക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക. ഇതിൽ അഞ്ച് സീറ്റ് പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്.
സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷാ സിലബസ് അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ നടത്തുന്നത്.  www.icsets.org  മുഖേന ഓൺലൈനായി അപേക്ഷിക്കാം. ആഗസ്റ്റ് 16ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471-2533272,

\"\"

Follow us on

Related News