പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി: ജൂൺ 15വരെ സമയം

May 17, 2021 at 4:13 pm

Follow us on


തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളജിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (6 മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ എം.ടെക്/ എം.സി.എ/ ബി.എസ്‌സി/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ യോഗ്യതയുള്ളവർക്കാണ് അവസരം. അവസാന വർഷ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം.

അവസാന സെമസ്റ്റർ/ വർഷം വരെയുള്ള പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റുകൾ കൗൺസിലിംങ്/ പ്രവേശന തിയതിയിൽ അപേക്ഷകർ ഹാജരാകണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസ്സ്. ജനറൽ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്.

\"\"

അപേക്ഷാ ഫീസ് ഡി.ഡി ആയോ ഓൺലൈൻ പേയ്‌മെന്റ് മുഖേനയോ നൽകാം. അപേക്ഷ ഫോറം ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റ് www.ihrd.ac.in ൽ നിന്നോ കോളേജ് വെബ്‌സൈറ്റ് www.cek.ac.in ൽ നിന്നോ ഡൗൺലോഡ് ചെയ്യാം.

\"\"

താൽപര്യമുള്ളവർ ജൂൺ 15ന് മുൻപ് പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ് കല്ലൂപ്പാറ, കടമാങ്കുളം.പി.ഒ, കല്ലൂപ്പാറ, തിരുവല്ല- 689583 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447402630, 0469-2677890, 2678983, 8547005034, വെബ്‌സൈറ്റ്: www.ihrd.ac.in, www.cek.ac.in

\"\"

Follow us on

Related News