പ്രധാന വാർത്തകൾ
അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടികേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനംഎയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംഎസ്എസ് എൽസി ഐടി പരീക്ഷ ഇന്നുമുതൽ: മോഡൽ പരീക്ഷ 16ന്എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാംഎഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്‌ചർ, മെഡിക്കൽ കോഴ്സ് പ്രവേശനം: തീയതി നീട്ടിCSIR UGC NET ഡിസംബർ സെഷൻ പരീക്ഷാഫലം 2026ലെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ സമയം നീട്ടി നൽകി

പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റണം:മനുഷ്യാവകാശ കമ്മീഷൻ അടിയന്തിര റിപ്പോർട്ട് തേടി

Apr 22, 2021 at 6:18 pm

Follow us on

\"\"

തിരുവനന്തപുരം: ഏപ്രിൽ 28 ന് തുടങ്ങുന്ന ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ  മാറ്റണമെന്ന ആവശ്യം പരിശോധിച്ച്  പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അടിയന്തിരമായി വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തിങ്കളാഴ്ച (26.4.21) വിശദീകരണം സമർപ്പിക്കണമെന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടിട്ടുള്ളത്.


പ്രാക്ടിക്കൽ പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് വിഷയങ്ങൾക്ക് പ്രാക്ടിക്കൽ പരീക്ഷയുണ്ട്.പതിവായുള്ള പ്രാക്ടിക്കലിന് പുറമേ ഇക്കുറി കണക്കിനും പ്രായോഗിക പരീക്ഷയുണ്ട്.  പ്രായോഗിക പരീക്ഷക്ക് പരിമിത സൗകര്യമുള്ള സ്കൂൾ ലാബുകൾ പങ്കിടുന്നത് രോഗവ്യാപന സാധ്യതക്ക് കാരണമാകുമെന്നാണ് പരാതി. സാധാരണ തിയറി പരീക്ഷക്ക് മുമ്പാണ് പ്രായോഗിക പരീക്ഷകൾ നടത്താറുള്ളത്. മാർച്ചിൽ നടക്കേണ്ട  എഴുത്തു പരീക്ഷ ഏപ്രിലിലേക്ക് മാറ്റിയതോടെയാണ് പ്രായോഗിക പരീക്ഷയും തകിടം മറിഞ്ഞത്. ലാബുകളിൽ സാമൂഹിക അകലം പ്രായോഗികമല്ലെന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും പറയുന്നു.

\"\"

പ്രായോഗിക  പരീക്ഷ നടത്തുന്ന അധ്യാപകർ ഒന്നിലധികം കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ഇതും രോഗ വ്യാപനത്തിന് കാരണമാകുമെന്ന് പരാതിയുണ്ട്. പി.എസ്.സി ,സിബിഎസ്ഇ,സർവകലാശാലാ പരീക്ഷകൾ മാറ്റിയ സാഹചര്യത്തിൽ പ്രായോഗിക പരീക്ഷ മാറ്റണമെന്നാണ് ആവശ്യം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി

Follow us on

Related News

അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിലവിൽ...