പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

പത്താം ക്ലാസ്സ്‌ മുതൽ ബിരുദംവരെ: സി-ഡിറ്റിന്റെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ താൽകാലിക നിയമനം

Feb 22, 2021 at 1:25 pm

Follow us on


തിരുവനന്തപുരം: സി-ഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്രോജക്ട് സൂപ്പർവൈസർ തസ്തികയ്ക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം/ മൂന്ന് വർഷ എൻജിനിയറിങ് ഡിപ്ലോമയാണ് യോഗ്യത. ഏതെങ്കിലും ഐ.ടി പ്രോജക്ടിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
സ്‌കാനിങ് അസിസ്റ്റന്റ് തസ്തികയ്ക്ക് പത്താം ക്ലാസ് വിജയിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. രണ്ട് തസ്തികയിലും പകൽ/രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറായവർക്ക് മുൻഗണനയുണ്ട്.
ഇമേജ് എഡിറ്റേഴ്‌സ് തസ്തികയ്ക്ക് പത്താം ക്ലാസ് ജയമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. ഇന്റർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി വേണം.
പൂർത്തീകരിക്കുന്ന ജോലിയ്ക്കനുസൃതമായാണ് വേതനം. താൽപര്യമുള്ളവർ www.cdit.org യിൽ 27ന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി രജിസ്റ്റർ ചെയ്ത് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം. നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാ അടിസ്ഥാനത്തിൽ താൽകാലികമായി പരിഗണിക്കുന്നതിനാണ് പാനൽ തയ്യാറാക്കുന്നത്.

\"\"
\"\"

Follow us on

Related News