ന്യൂഡല്‍ഹി: മിനിസ്റ്റീരിയല്‍ ആന്റ് ഐസൊലേറ്റഡ് വിഭാഗങ്ങളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഇന്ന് മുതല്‍ ഫെബ്രുവരി 28 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തസൂചിക പരിശോധിക്കാം. ഉത്തരസൂചികയില്‍ എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ഫെബ്രുവരി 28ന് വൈകുന്നേരം ആറിനുള്ളില്‍ സമര്‍പ്പിക്കണം. ഒരു ചോദ്യത്തിന് 50 രൂപയും ബാങ്ക് സര്‍വീസ് ചാര്‍ജും ചേര്‍ത്ത് അടയ്ക്കണം. പരാതി ന്യായമാണെന്ന് തെളിഞ്ഞാല്‍ പണം റീഫണ്ട് ചെയ്യും. ഓണ്‍ലൈന്‍ പേമെന്റ് നടത്തിയ അക്കൗണ്ടിലേക്കായിരിക്കും റീഫണ്ട് ചെയ്യുക.
2020 ഡിസംബര്‍ 15 മുതല്‍ 18 വരെയാണ് ആര്‍.ആര്‍.ബി മിനിസ്റ്റീരിയല്‍ ആന്റ് ഐസൊലേറ്റഡ് വിഭാഗത്തിലേക്ക് പരീക്ഷ നടന്നത്. 1.03 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍, ചീഫ് ലോ അസിസ്റ്റന്റ്, എന്നീ തസ്തികകളിലേക്കായിരുന്നു പരീക്ഷ.