പ്രധാന വാർത്തകൾ
എസ്എസ്എൽസി മുതൽ പിജിവരെ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് 7 വരെ അപേക്ഷിക്കാംസിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: അപേക്ഷ ജനുവരി 10വരെകേരള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സർവകലാശാലയിൽ അസിസ്റ്റ​ന്റ് പ്ര​ഫ​സ​ർ നിയമനം: ആകെ 94 ഒഴിവുകൾഹൈസ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസംവരെ: വിദ്യാസമുന്നതി സ്കോളർഷിപ്പിന് 20വരെ അപേക്ഷിക്കാംഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനം: സർക്കാർ നിലപാടിനെതിരെ ഉദ്യോഗാർഥികൾ സുപ്രീംകോടതിയിലേക്ക്ഇന്ത്യൻ റെയിൽവേയിൽ 32000 ഒഴിവുകൾ: വിജ്‌ഞാപനം ഉടൻവ്യോമസേനയിൽ നോൺ ടെക്നിക്കൽ വിഭാഗത്തിൽ എയർമാൻ തസ്തികളിൽ നിയമനംബാങ്ക് ഓഫ് ബറോഡയിൽ ഓഫിസർ തസ്തികയിൽ 1267 ഒഴിവുകൾസംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ അലമ്പ് കളിക്കേണ്ട: കർശന നിരീക്ഷണത്തിന് നിർദേശംഎസ്ബിഐയിൽ പ്രബേഷനറി ഓഫിസർ നിയമനം: ആകെ 600 ഒഴിവുകൾ

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

Jan 30, 2021 at 10:35 pm

Follow us on

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.

പരീക്ഷ അപേക്ഷ

  1. കാലിക്കറ്റ് സര്‍വകലാശാല 2013 മുതല്‍ പ്രവേശനം 1, 2 വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 9 വരേയും 170 രൂപ പിഴയോടെ 11 വരേയും ഫീസടച്ച് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ കോപ്പിയും അനുബന്ധരേഖകളും 15-ന് മുമ്പായി സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം.
  2. 2018 മുതല്‍ പ്രവേശനം മൂന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.പി.എഡ്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 8 വരേയും 170 രൂപ പിഴയോടെ 11 വരേയും ഫീസടച്ച് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ. പ്രീവിയസ് എം.എ. സോഷ്യോളജി മെയ് 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

എം.ഫില്‍ ഹിന്ദി പ്രവേശനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല എം.ഫില്‍. ഹിന്ദി 2020 പ്രവേശന പരീക്ഷയുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 2-ന് കാലത്ത് 11 മണിക്ക് ഹിന്ദി പഠനവിഭാഗത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയവര്‍ക്കുള്ള മെമ്മോ ഇ-മെയില്‍ വഴി അയച്ചിട്ടുണ്ട്.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം – റാങ്ക്‌ലിസ്റ്റ് അംഗീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല വിവിധ പഠനവകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് ഇതുവരെ പൂര്‍ത്തീകരിച്ച അഭിമുഖങ്ങളുടെ റാങ്ക്‌ലിസ്റ്റ് 30-ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. അതു പ്രകാരം വിവിധ പഠനവകുപ്പുകളില്‍ മുനീര്‍ ജി.പി. (അറബിക്), ദിവ്യ കെ., പ്രിയലേഖ എന്‍.എസ്., ശ്രീകല എം. (കംപാരറ്റീവ് ലിറ്ററേച്ചര്‍), വിപിന്‍ എം., സന്ദീപ് കുമാര്‍, സുരഭി എം.എസ്. (ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്‌സ്), സനൂപ് എം.എസ്., റജുല ഹെലന്‍ കെ.പി., മുനീര്‍ ബാബു എം. (എക്കണോമിക്‌സ്), റീഷ കറാലി, ജിബിന്‍ വി.കെ. (എഡ്യുക്കേഷന്‍), ഹാരിസ് കെ. (ഇംഗ്ലീഷ്), ഷിബി സി., മഹേഷ് എസ്. (ഹിന്ദി), സതീഷ് പി., അഷിത എം. (ഹിസ്റ്ററി), നുഐമാന്‍ കെ.എ. (ജേണലിസം), ശ്യാമിലി സി. (ലൈബ്രറി സയന്‍സ്), അപര്‍ണ ടി., ഷഹാന വി.എ., മഞ്ജു എം.പി. (മലയാളം), പ്രസാദ് ടി., മുബീന ടി. (മാത്തമറ്റിക്‌സ്), പ്രസന്ന കെ.വി., സാവിത്രി എ., റോബിന്‍ ഇ.ജെ., അജയമോഹന്‍ എം. (ഫിലോസഫി), റംഷിദ എ.പി., നീതുലാല്‍ വി., ലക്ഷ്മി എം., കിരണ്‍ എസ്. (സൈക്കോളജി), രഞ്ജിത്ത് രാജന്‍, ശിഹാബ് എന്‍.എ., ഗായത്രി ഒ.കെ. (സംസ്‌കൃതം), ദിലീപ് കുമാര്‍ എം. (സ്റ്റാറ്റിസ്റ്റിക്‌സ്) എന്നിവരെ നിയമനത്തിന് ശുപാര്‍ശ ചെയ്തു

\"\"

Follow us on

Related News

ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാം

ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാം

തിരുവനന്തപുരം:ജനുവരിയിൽ കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ...