പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതി

കണ്ണൂർ ഡെന്റൽ കോളജ് പ്രവേശനവുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി

Jan 28, 2021 at 1:00 pm

Follow us on

ന്യൂഡൽഹി: കണ്ണൂർ ഡെന്റൽ കോളജിന്റെ അഫിലിയേഷൻ എടുത്തുകളഞ്ഞ ആരോഗ്യ സർവകലാശാല നടപടി റദ്ദാക്കി സുപ്രീം കോടതി. അഫിലിയേഷൻ റദ്ദാക്കിയതു മൂലം 2020-21 അധ്യയന വർഷത്തെ പ്രവേശനം തടസ്സപ്പെട്ടിരുന്നു. ഇതിനെതിരെ കോളജ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അഫിലിയേഷൻ റദ്ദാക്കിയ നടപടി ശരിവെക്കുകയായിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. ഈ അധ്യയന വർഷവും 100 സീറ്റുകളിലേക്കുള്ള പ്രവേശനവുമായി മുന്നോട്ട് പോകാൻ ജസ്റ്റിസ് എൽ. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. 2006 ലാണ് കണ്ണൂർ ഡെന്റൽ കോളജിനു അംഗീകാരം ലഭിച്ചത്. കോളജിൽ നടത്തിയ പരിശോധനയിൽ അതൃപ്‌തി അറിയിച്ചാണ് കോളജിന്റെ അഫിലിയേഷൻ ആരോഗ്യ സർവകലാശാല എടുത്തു കളഞ്ഞത്. സർവകലാശാല നടപടിയിൽ ജീവനക്കാരുടെ കുറവടക്കം ചൂണ്ടികാട്ടിയത് ശരിയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

\"\"

Follow us on

Related News