തിരുവനന്തപുരം: നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ്), ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ജിപാറ്റ്) എന്നിവയ്ക്ക് അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് ജനുവരി 22 വരെ അവസരം. മാനേജ്മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന സിമാറ്റിന് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. മാസ്റ്റർ ഓഫ് ഫാർമസി പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന ജിപാറ്റിന് നാലു വർഷ ബി.ഫാം. ബിരുദധാരികൾക്കും അപേക്ഷിക്കാം. https://cmat.nta.nic.in/ എന്ന വെബ്സൈറ്റ് വഴി സിപാറ്റിനു അപേക്ഷിക്കാം. https://gpat.nta.nic.in/ എന്ന വെബ്സൈറ്റ് വഴി ജിപാറ്റിനും അപേക്ഷിക്കാം. ജനുവരി 23 വരെ അപേക്ഷാ ഫീസ് അടക്കാനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും വെബ്സൈറ്റ് സന്ദർശിക്കുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...