തിരുവനന്തപുരം: നാഷണൽ എംപ്ലോയിമെന്റ് സർവ്വീസ് വകുപ്പ് മുഖേന സർക്കാർ നടപ്പിലാക്കുന്ന സ്റ്റേറ്റ് വോക്കേഷണൽ ഗൈഡൻസ് യൂണിറ്റി ശാക്തീകരണം പദ്ധതി പ്രകാരം സൗജന്യ മത്സര പരീക്ഷ പരിശീലനം നടത്തുന്നു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലുള്ള തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ബി.ടെക്, ബി.ഇ സിവിൽ എൻജിനിയറിങ് യോഗ്യതയുള്ളവർക്കാണ് മുപ്പത് ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലനം ഓൺലൈനായി നടത്തുന്നത്. ജനുവരി 25ന് മുൻപായി https://forms.gle/GVGvVJKRmGFNwbR58 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0471-2330756, 9633765690.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...