കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ ഏകജാലകം വഴി ബി.എഡ്. പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് ജനുവരി 15ന് വൈകീട്ട് നാലിന് മുമ്പായി അലോട്ട്‌മെന്റ് ലഭിച്ച കോളജിൽ പ്രവേശനം നേടണം. ഫീസടയ്ക്കാത്തവരുടേയും ഫീസടച്ച ശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കും. നിലവിൽ മുൻ അലോട്ട്‌മെന്റുകളിലോ മറ്റ് ക്വാട്ടാകളിലോ പ്രവേശനം നേടിയവർ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കുകയും അലോട്മെന്റ് ലഭിക്കുകയും ചെയ്താൽ നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. ഇവർ നിർബന്ധമായും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അലോട്ട് ചെയ്ത കോളജിൽ പ്രവേശനം നേടണം. പ്രിൻസിപ്പൽമാർ ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തേണ്ടതും വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നൽകേണ്ടതുമാണ്.
പരീക്ഷ തീയതി
രണ്ടാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്കീം – 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി) (2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 22 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 12 വരെയും 525 രൂപ പിഴയോടെ ജനുവരി 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 14 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാര്‍ത്ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
പ്രൊഫോർമ സമർപ്പിക്കണം
2019-2020 അധ്യയന വർഷത്തേക്കുള്ള സർവകലാശാല വിദ്യാര്‍ത്ഥി ജനറൽ കൗൺസിൽ രൂപീകരിച്ചുകൊണ്ടുള്ള വിജ്ഞാപനവും അംഗങ്ങളുടെ പ്രാഥമിക പട്ടികയും സർവകലാശാല ഓഫീസിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. നിർദ്ദിഷ്ട പ്രൊഫോർമ ഇനിയും സമർപ്പിച്ചിട്ടില്ലാത്ത എല്ലാ കൗൺസലർമാരും അതത് കോളജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ ജനുവരി 12ന് സർവകലാശാല ഇലക്ഷൻ വിഭാഗത്തിൽ സമർപ്പിക്കണം.