പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാന സർക്കാരിന്റെ \’പടവുകൾ\’

Jan 9, 2021 at 12:35 pm

Follow us on

തിരുവനന്തപുരം: വിധവകളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച \’പടവുകൾ\’ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം. അതത് ജില്ലകളിലെ ഐ.സി.ഡി.എസ് ഓഫീസുകൾ മുഖേനയാണ് ധനസഹായം ലഭ്യമാവുക. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയോ സർക്കാരിന്റെ കീഴിലുള്ള സർവകലാശാലകളിലോ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയവർക്ക് മാത്രമേ പദ്ധതിയുടെ ഗുണം ലഭിക്കുകയൊള്ളു. കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ കവിയാത്ത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് എന്നിവയാണ് നൽകുക. സെമെസ്റ്റർ ഫീസ് ആണെങ്കിൽ വർഷത്തിൽ രണ്ട് തവണയും വാർഷിക ഫീ ആണെങ്കിൽ ഒറ്റ തവണയും പദ്ധതിയിലൂടെ ധന സഹായം ലഭ്യമാകും. അപേക്ഷകർ കൂടുതലായാൽ ജില്ലാ കലക്ടർ അധ്യക്ഷനായ സമിതി പരിശോധിച്ച് മുൻഗണന പട്ടിക തയ്യാറാക്കും. ഒരു കുടുംബത്തിലെ രണ്ട് പേർക്ക് ധനസഹായം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസുമായി ബന്ധപ്പെടാം.

\"\"

Follow us on

Related News