പ്രധാന വാർത്തകൾ
എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ

കോസ്റ്റ് ഗാര്‍ഡില്‍ 358 ഒഴിവുകള്‍: ജനുവരി 19 വരെ അപേക്ഷിക്കാം

Jan 6, 2021 at 5:14 pm

Follow us on

ന്യൂഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് നാവിക്, യാന്ത്രിക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 358 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. പ്ലസ്ടു, ഡിപ്ലോമ എന്നീ അടിസ്ഥാന യോഗ്യതയുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ജനുവരി 19 വരെ അപേക്ഷ സമർപ്പിക്കാം. എഴുത്തുപരീക്ഷ 2021 മാർച്ചിൽ നടക്കും. നാവിക് തസ്തികയിലുള്ളവർക്ക് 21,700 രൂപയും യാന്ത്രിക് തസ്തികയിലുള്ളവർക്ക് 29,200 രൂപയുമാണ് അടിസ്ഥാന ശമ്പളം. മറ്റ് ആനുകൂല്യങ്ങൾ വേറെയും ലഭിക്കും.
നാല് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഒന്നാംഘട്ടത്തിൽ എഴുത്തുപരീക്ഷയാണ്. ഒബ്ജെക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാകുക. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്കില്ല. ഒന്നാംഘട്ടത്തിൽ വിജയിക്കുന്നവരുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് രണ്ടാംഘട്ടത്തിൽ പങ്കെടുക്കാം. ഒന്നോ രണ്ടോ ദിവസം നീളുന്നതാകും രണ്ടാംഘട്ടം. ഇതിൽ ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റ്, ആരോഗ്യപരിശോധന, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ ഉൾപ്പെടും.
ഏഴുമിനിറ്റിനുള്ളിൽ 1.6 കിലോമീറ്റർ ഓട്ടം, 20 സ്ക്വാറ്റ് അപ്സ്, 10 പുഷ്അപ് എന്നിവ മൂന്നും ഫിസിക്കൽ ടെസ്റ്റിന്റെ ഭാഗമായി ചെയ്യണം. യോഗ്യതാപരീക്ഷയിലും ആദ്യഘട്ടത്തിലെ പരീക്ഷയിലും ലഭിക്കുന്ന മാർക്കുകളുടെ ശതമാനത്തിൽ വലിയ വ്യത്യാസം കണ്ടാൽ അത്തരക്കാർക്ക് വീണ്ടും പ്രത്യേക ഓൺലൈൻ പരീക്ഷയുമുണ്ടാകും. ഇതിലേതിലെങ്കിലും പരാജയപ്പെട്ടാൽ അവർക്ക് അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കാനാവില്ല.

ഒന്ന്, രണ്ട് ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് മൂന്നാംഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കും. മൂന്നാംഘട്ടത്തിൽ വീണ്ടും സർട്ടിഫിക്കറ്റ് പരിശോധനയും ആരോഗ്യക്ഷമതാപരിശോധനയുമുണ്ടാകും. നാലാംഘട്ടത്തിൽ സമർപ്പിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ അധികൃതർ ശരിയാണെന്ന് ഉറപ്പുവരുത്തും.
അപേക്ഷകർക്ക് കുറഞ്ഞത് 157 സെന്റിമീറ്റർ ഉയരം വേണം. ലക്ഷദ്വീപ് പോലുള്ള ചില സ്ഥലങ്ങളിലുള്ളവർക്ക് ഇതിൽ ഇളവുകളുണ്ട്.

വിശദവിവരങ്ങൾ joinindiancoastguard.cdac.inഎന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് അപേക്ഷിച്ചാൽ അപേക്ഷകർക്ക് പരീക്ഷ എഴുതാൻ അവസരം നഷ്ടപ്പെടും

\"\"

Follow us on

Related News