തിരുവനന്തപുരം: ഡി.എല്‍.എഡ് നാലാം സെമസ്റ്റര്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പിന്നീട് അറിയിക്കും. നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാളെ മുതല്‍ ക്ലാസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അനുവാദം നല്‍കിയിരുന്നു. 50 വരെ വിദ്യാര്ത്ഥികളുള്ളിടത്ത് രണ്ടു ബാച്ചുകളായും അതിനു മുകളിലുള്ളവയില്‍ 50 ശതമാനം കുട്ടികളെവെച്ച് ഒന്നിടവിട്ട ദിവസങ്ങളി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഒരു ബാച്ചില്‍ 25 കുട്ടികളില്‍ കൂടുതലാവാതെ പരമാവധി ആറുമണിക്കൂര്‍ ക്ലാസ് നടത്താനാണ് തീരുമാനിച്ചത്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...