ന്യൂഡല്‍ഹി: ഐ.ഐ.ടി മദ്രാസ് നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാം പ്രവേശനത്തിനുള്ള എച്ച്.എസ്.ഇ.ഇ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഡെവലപ്മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് സ്റ്റഡീസ് എന്നീ ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ഓരോന്നിലും 29 സീറ്റുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് https://hsee.iitm.ac.in/ എന്ന വെബ്സൈറ്റ് വഴി ഫെബ്രുവരി ഒന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. പ്ലസ് ടു തത്തുല്യമാണ് യോഗ്യത. 2021 ജൂണ്‍ 13നാണ് പരീക്ഷ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഐഐടി പ്രവേശനത്തിനുള്ള അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ്
തിരുവനന്തപുരം:രാജ്യത്തെ വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലെ...