തിരുവനന്തപുരം: പി.എസ്.സി നടത്തുന്ന ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രപ്തരാക്കുന്നതിനുവേണ്ടിയുള്ള ഐ.എം.ജി ഓണ്‍ലൈന്‍ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ജനുവരി 10നകം, ഡയറക്ടര്‍, ഐ.എം.ജി, വികാസ് ഭവന്‍, തിരുവനന്തപുരം എന്ന മേല്‍ വിലാസത്തിലോ/ imgtvpm@gmail.com എന്ന മെയില്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം.
അടുത്ത ഡിപ്പാർട്ടുമെന്റൽ പരീക്ഷക്ക് അപേക്ഷിക്കുന്ന ക്ലാസ് 2, ക്ലാസ് 3 വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വിശദാംശം മേലധികാരിയുടെ ശുപാർശയോടുകൂടി അപേക്ഷയോടൊപ്പം അയക്കണം. പരിശീലന കാലാവധി മുഴുവനും പരിശീലനത്തിൽ പങ്കെടുത്തുകൊള്ളാമെന്നുള്ള ഒരു സാക്ഷ്യപത്രവും ഉള്ളടക്കം ചെയ്യണം.
കോഴ്‌സ് ഫീസായി 5,000 രൂപ പരിശീലന തിയതിക്കു മൻപ് തുക ഡയറക്ടർ, ഐ.എം.ജി, തിരുവനന്തപുരം എന്ന പേരിൽ ഡിമാന്റ് ഡ്രാഫ്റ്റായോ പണമായോ ബാങ്ക് അക്കൗണ്ട് വഴിയോ (A/c No. 57044155939 IFSC: SBIN0070415, State Bank of India, Vikas Bhavan, Thiruvananthapuram) അടയ്ക്കണം.