പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

എംജി സർവകലാശാല പരീക്ഷാഫലങ്ങളും പ്രവേശനവും

Dec 22, 2020 at 7:56 am

Follow us on

സ്പോട്ട് പ്രവേശനം; അപേക്ഷകർ
ഡിസംബർ 23ന് ഹാജരാകണം

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എം.എഡ്. 2020-22 ബാച്ചിലെ രണ്ട് സ്റ്റേറ്റ് മെറിറ്റ് സീറ്റിലേക്ക് സ്പോട് പ്രവേശനത്തിന് രജിസ്റ്റർ ചെയ്തവർ ഡിസംബർ 23ന്
രാവിലെ 11ന് സ്കൂൾ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധരേഖകളുമായി എത്തണം. ഫോൺ: 0481-2731042.

പരീക്ഷഫലം

2020 ഫെബ്രുവരിയിൽ നടന്ന നാലാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (റഗുലർ-പുതിയ സ്കീം – 2015 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി അഞ്ചുവരെ അപേക്ഷിക്കാം.

പരീക്ഷഫലം

2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ/സപ്ലിമെന്ററി) എം.എസ് സി. ഇലക്ട്രോണിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഒന്നുവരെ സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷഫലം

2020 ഒക്ടോബറിൽ സ്കൂൾ ഓഫ് ബയോസയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ ബയോസയൻസസ് (2018-2019 – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷഫലം

2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. സൈക്കോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി നാലുവരെ സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷഫലം

2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ) എം.എസ് സി. അപ്ലൈഡ് ഇലക്ട്രോണിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

സെനറ്റ് തെരഞ്ഞെടുപ്പ്; നടപടികൾ തുടങ്ങി

മഹാത്മാഗാന്ധി സർവകലാശാല സെനറ്റിലെ ഗവൺമെന്റ്/പ്രൈവറ്റ് കോളേജ് പ്രിൻസിപ്പൽമാരുടെ മണ്ഡലത്തിലെ ഒഴിവ് നികത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു. പ്രസ്തുത മണ്ഡലത്തിലെ പ്രാഥമിക വോട്ടർ പട്ടിക ജനുവരി 22ന് സർവകലാശാല ഓഫീസിലും വെബ് സൈറ്റിലും പ്രസിദ്ധീകരിക്കും.

\"\"
\"\"

Follow us on

Related News