ഡവലപ്‌മെന്റ് സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, മാനേജ്‌മെന്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന കോളേജ്, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കായി ജനുവരി 4 മുതല്‍ 16 വരെ നടത്തുന്ന ഡവലപ്‌മെന്റ് സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സിലേക്ക് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ സൗകര്യം ugchrdc.uoc.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക് 0494 2407350, 2407351
പരീക്ഷാ ഫലം
കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ്.സി. അപ്ലൈഡ് പ്ലാന്റ് സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടേയും 2017 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ കംപാരറ്റീവ് ലിറ്ററേച്ചര്‍ ജൂണ്‍ 2019 പരീക്ഷയുടേയും സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ്.സി. അപ്ലൈഡ് സൈക്കോളജി ഏപ്രില്‍ 2020 പരീക്ഷയുടേയും സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോകെമിസ്ട്രി നവംബര്‍ 2019 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.
പി.ജി. പരീക്ഷാ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 30-ന് ആരംഭിക്കുന്ന 3, 4 സെമസ്റ്റര്‍ ഏപ്രില്‍ 2020 പി.ജി. പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹാള്‍ടിക്കറ്റില്‍ പരാമര്‍ശിച്ച സെന്ററുകളിലാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് ഹാജരാകേണ്ടത്.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ ജനുവരി 5 മുതല്‍ ആരംഭിക്കും.