പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എസ്.എസ്.എല്‍.സി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

Dec 22, 2020 at 7:21 pm

Follow us on

തിരുവനന്തപുരം: 2021 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം പരിശോധിക്കാന്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റ് www.keralapareekshabhavan.in സന്ദര്‍ശിക്കുക. മാര്‍ച്ച് 17മുതല്‍ 30 വരെയാണ് പരീക്ഷ. പരീക്ഷാ ഫീസ് പിഴകൂടാതെ ഡിസംബര്‍ 23 മുതല്‍ ജനുവരി 7 വരെയും പിഴയോട് കൂടി ജനുവരി 8 മുതല്‍ ജനുവരി 12 വരെയും അടയ്ക്കാം. ടെക്‌നിക്കല്‍ സ്‌കൂളുകളിലെ പരീക്ഷകളും ഇതേ തിയതികളില്‍ നടക്കും

ടൈംടേബിള്‍ ചുവടെ

മാര്‍ച്ച് 17 ന് ഒന്നാംഭാഷ -പാര്‍ട്ട് 1

മലയാളം/ തമിഴ്/ കന്നട/ ഉറുദു/ ഗുജറാത്തി/ അഡീ.ഇംഗ്ലീഷ്/ അഡീ.ഹിന്ദി/ സംസ്‌കൃതം(അക്കാഡമിക്) /സംസ്‌കൃതം ഓറിയന്‍ല്‍ -ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്) /അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍-ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)

മാര്‍ച്ച് 18ന് രണ്ടാം ഭാഷ ഇംഗ്ലീഷ്

മാര്‍ച്ച് 19ന് മൂന്നാം ഭാഷ ഹിന്ദി/ ജനറല്‍ നോളഡ്ജ്

മാര്‍ച്ച് 22ന് ഊര്‍ജ്ജതന്ത്രം

മാര്‍ച്ച് 23ന് സോഷ്യല്‍ സയന്‍സ്

മാര്‍ച്ച് 24ന് ഒന്നാം ഭാഷ പാര്‍ട്ട് 2
മലയാളം/ തമിഴ് /കന്നട/ സ്‌പെഷ്യല്‍ ഇംഗ്ലീഷ് /ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക്)/ അറബിക് ഓറിയന്റല്‍ -രണ്ടാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക് ) /സംസ്‌കൃതം ഓറിയന്റല്‍-രണ്ടാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്)

മാര്‍ച്ച് 25ന് ജീവശാസ്ത്രം

മാര്‍ച്ച് 29ന് ഗണിത ശാസ്ത്രം

മാര്‍ച്ച് 30ന് രസതന്ത്രം

\"\"

Follow us on

Related News