ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സ്വാശ്രയ കോളജുകളില്‍ ഫീസ് വര്‍ധനവിന് വഴിയൊരുക്കുന്ന ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. എന്നാല്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്താല്‍ അനിശ്ചിതാവസ്ഥ ഉണ്ടാകും, അതിനാല്‍ വിധി സ്റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ചു. ഹൈക്കോടതി അന്തിമ വിധി പ്രഖ്യാപിച്ചതിനുശേഷം വിധിയില്‍ വിയോജിപ്പുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാം.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...