കോട്ടയം; എം.ജി സര്‍വകലാശാല സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സിലേക്ക് ഗസ്റ്റ് അധ്യാപക പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എം.എ. പൊളിറ്റിക്സ് ആന്റ് ഹ്യൂമന്‍ റൈറ്റ്സ്, എം.എ. പൊളിറ്റിക്സ് (പബ്ലിക് പോളിസി ആന്റ് ഗവേണന്‍സ്) പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റയും യോഗ്യത, പ്രവൃത്തിപരിചയം, സംവരണം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 31ന് വൈകീട്ട് 4.30നകം sirp@mgu.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2731040 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...