തിരുവനന്തപുരം: ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. 2021- 2023 വര്‍ഷങ്ങളില്‍ അറിയിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനാണ് പട്ടിക തയ്യാറാക്കിയത്. പട്ടിക പരിശോധിക്കുന്നതിനായി ഡിസംബര്‍ 31 നകം http://www.eemployment.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ടും ലിസ്റ്റ് അറിയാവുന്നതാണ്. പട്ടിക പരിശോധിച്ച് അതില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവര്‍ക്ക് പരാതിയുണ്ടെങ്കില്‍ അപാകത പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഹാജരായി നേരിട്ടും ഓണ്‍ലൈനായും അപ്പീല്‍ സമര്‍പ്പിക്കാം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...