കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല 2020-21 വര്‍ഷത്തെ പിജി ഏകജാലക പ്രവേശനത്തോടനുബന്ധിച്ച് മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡ് പ്രിന്റ് എടുത്ത് 17ന് മൂന്ന് മണിക്കുള്ളില്‍ സ്ഥിരം അഡ്മിഷന്‍ എടുക്കണം. മാന്റേറ്ററി ഫീസടച്ചാല്‍ മാത്രമേ അഡ്മിറ്റ് കാര്‍ഡ് ലഭിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കോളജുകളുമായി ബന്ധപ്പെടണം.
പരീക്ഷ
- കാലിക്കറ്റ് സര്‍വകലാശാല (സിയുസിഎസ്എസ്) എംകോം സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബര്‍ 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റീവാലുവേഷന്‍ അപക്ഷകള്‍ 23നകം സമര്‍പ്പിക്കാം.പി.ആര്‍ 1083/2020
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എംഎസ്സി റേഡിയേഷന്‍ ഫിസിക്സ് റഗുലര്‍/സപ്ലിമെന്ററി ജൂലൈ 2020 പരീക്ഷ ഡിസംബര്‍ 11 മുതല്‍ നടക്കും. - റീഹാബിലിറ്റേഷന്‍ സൈക്കോളജി പിജിഡിപ്ലോമ ഏപ്രില്‍ 2020 പരീക്ഷ (2019 അഡ്മിഷന്‍) ഡിസംബര്‍ 15 മുതല്‍ നടക്കും.
- രണ്ടാം സെമസ്റ്റര്‍ ബിഎഡ് (സ്പെഷ്യല്‍ എഡ്യുക്കേഷന്‍) ഹിയറിങ്ങ് ഇംപയര്‍മെന്റ് 2015 സിലബസ് 2017 അഡ്മിഷന്‍ മുതല്‍ റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷകള്‍ ഡിസംബര്‍ 30 മുതല്‍ നടക്കും.
ഫലം
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എംഎസ്.സി സുവോളജി ഏപ്രില്‍ 2020 പരീക്ഷയുടെ റീവാലുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസുകള്‍ തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം അപേക്ഷിക്കണം.