ന്യൂഡല്‍ഹി: അഖിലേന്ത്യ ക്വാട്ടയില്‍ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളില്‍ 2097 ഒഴിവുകള്‍. രണ്ടാം ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും എ.ബി.ബി.എസിന് 1730, ബി.ഡി.എസില്‍ 367 സീറ്റ് ഒഴിവുകളാണുള്ളത്. കേരളത്തിന് ബി.ഡി.എസിന് 39 ഒഴിവുകളാണുള്ളത്. സംസ്ഥാനത്തെ ഒഴിവുകള്‍ അതത് സ്റ്റേറ്റ് ക്വാട്ടയില്‍ ലയിപ്പിക്കും.
എം.ബി.ബി.എസ് ഒഴിവുകള്‍
കേരളം -45
മഹാരാഷ്ട്ര – 222ആന്ധ്രാപ്രദേശ് -81
ഒഡിഷ -64
തെലങ്കാന- 60രാജസ്ഥാന്‍ -160
പശ്ചിമബംഗാള്‍ -155
തമിഴ്‌നാട് -132
ഉത്തര്‍പ്രദേശ് -131
മധ്യപ്രദേശ് -120
കര്‍ണാടക -97
ഹരിയാണയിലും ബിഹാറിലും 72 സീറ്റ് ഒഴിവുകളുണ്ട്.